Sunday, 23 September 2012

Cherunelly Model-5

ഏ.വി. ജെയിംസ്, 24092012
ഫോണ്‍- 9447227118
വനം കൈയ്യേറ്റം:
ചെറുനെല്ലി മോഡല്‍-5
സാക്ഷിയില്‍ നിന്ന് ഉടമയിലേയ്ക്കുളള രൂപാന്തരീകരണത്തെക്കുറിച്ചു പഠിക്കുന്നതിന് മുമ്പ്, ജനിച്ചിട്ടില്ലാത്തവരെ മരിച്ചവരായി പ്രഖ്യാപിക്കുന്ന തന്ത്രം ചെറുനെല്ലിയില്‍ പ്രയേഗിച്ചിട്ടുളളതിലേയ്ക്ക് ഒരു എത്തിനോട്ടം:ചെറുനെല്ലി ആധാരങ്ങളില്‍ 644/ 78 -ാം നമ്പര്‍ ആധാരപ്രകാരം ഭൂമി വാങ്ങിയിട്ടുളളത് അരുണാപുരം കരയില്‍ മാന്താടിയില്‍ വീട്ടില്‍ ജേക്കബിന്റെ മകന്‍ മാത്യു എന്നയാളാണ്. മറ്റു മിക്ക ചെറുനെല്ലി ആധാരക്കാരെയും പോലെ ടിയാനും ജനിച്ചിട്ടുളളതായോ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുളളതായോ  അറിവില്ല., ഒരു പക്ഷേ ടി ആധാരത്തിനും ‘സാക്ഷി’ യായിട്ടുളള കുരുവിനാക്കുന്നേല്‍ കുരുവിള മകന്‍ എബ്രാഹത്തിനുമാത്രം അറിവുളള രഹസ്യമായിരിക്കാം മാന്താടിയില്‍ മാത്യുവിന്റെ  അസ്തിത്വം!! കാരണം, ടി എബ്രാഹം അധികാരസ്ഥാനങ്ങളില്‍ സമര്‍പ്പിച്ചിട്ടുളള രേഖകള്‍ പ്രകാരം ടി മാന്താടിയില്‍ മാത്യൂ മരിച്ചിരിക്കുകയാണത്രെ! ഒരിക്കലും ഒരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല  എന്നു പറയപ്പെടുന്ന മാന്താടിയില്‍ മാത്യൂവും 1978 ല്‍ ചെറുനെല്ലിയിലായിരുന്നു താമസമെന്ന് ആധാരത്തില്‍ കാണുന്നുണ്ട്. അതുകൊണ്ട് ടിയാന്റെ സ്ഥിരമേല്‍വിലാസമാണ് അരുണാപുരം കരയില്‍ മാന്താടിയില്‍ വീട്ടില്‍ ജേക്കബ് മകന്‍ മാത്യൂ എന്ന് വ്യക്തമാണ്. ജനിച്ചതായോ ജീവിച്ചിരിക്കുന്നതായോ മറ്റു തെളിവുകള്‍ ഒന്നും ടിയാനെ സംബന്ധിച്ച് ലഭ്യമല്ല. അതിനാല്‍ ടി മാന്താടിയില്‍ വീട്ടില്‍ ജേക്കബിന്റെ മകന്‍ മാത്യുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് (ഉലമവേ ഇലൃശേളശരമലേ) എങ്കിലും ഹാജരാക്കുവാന്‍ ‘സാക്ഷി’ എബ്രാഹത്തിന് ചുമതലയുണ്ട്.
 ഇനി, ഭൂമി വാങ്ങുമ്പോഴത്തെ ‘സാക്ഷി’യെ എങ്ങനെ ‘ഉടമ’യാക്കി മാറ്റാം എന്നതിന്റെ കുറുക്കുവഴി ചെറുനെല്ലി ആധാരങ്ങളുടെ ‘സാക്ഷി’ എബ്രാഹം പഠിപ്പിക്കുന്നു.  1978 ജൂണ്‍ 12,13 തീയതികളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുളള 15 ആധാരങ്ങളും രജിസ്റാര്‍ ആഫീസില്‍ നിന്നും കൈപ്പറ്റിയിട്ടുളളത് ‘സാക്ഷി എബ്രാഹം’ ആണെന്ന് രേഖകളില്‍ നിന്നും വ്യക്തമാണ്. ആധാരത്തിലെ ഉടമകള്‍ അദൃശ്യരായതിനാലായിരിക്കാം  ‘സാക്ഷി എബ്രാഹം’ ഇപ്രകാരം ഒരു സേവനത്തിന് മുതിര്‍ന്നിട്ടുളളത്. ടി അദൃശ്യ ഉടമകളെക്കുറിച്ച് പിന്നീട് പരാമര്‍ശനങ്ങള്‍ കാണുന്നത് മീനച്ചില്‍ സബ് രജിസ്ററിയിലെ താഴെ പറയുന്ന രണ്ടു രേഖകളിലാണ്
 1.1980 ലെ 7/80-ാം നമ്പര്‍ മുക്ക്യാര്‍
 2.1981 ലെ 208/81-ാം നമ്പര്‍ മുക്ക്യാര്‍
ടി രണ്ടു മുക്ക്യാറുകളും എഴുതി നല്‍കപ്പെട്ടിട്ടുളളത് കട്ടിയക്കാരന്‍ കുരുവിള മകന്‍ എബ്രാഹമിനാണ്. എഴുതി നല്‍കിയവര്‍ മുമ്പറഞ്ഞ 14 ആധാരങ്ങളിലെ  പേരുകാരും (ഒരേ കക്ഷികള്‍ ഒരേ വസ്തുവിന്  രണ്ടു മുക്ക്യാറുകള്‍ എന്തിനെഴുതി എന്നത് ദുരൂഹമാണ്.) തൃക്കാണ്ണാല്‍വട്ടം എന്ന സാങ്കല്‍പിക വില്ലേജിലെ സാങ്കല്‍പിക പൌരനായ കട്ടിയക്കാരന്‍ എബ്രാഹം സാധാരണ ലോകത്തിന് അദൃശ്യനാണല്ലോ? അതുകൊണ്ട് ഇവിടെ ‘സാക്ഷി’ കുരുവിനാല്‍കുന്നേല്‍ എബ്രാഹം വീണ്ടും ഇതാ സേവനത്തിനെത്തുന്നു.!!  കുരുവിനാല്‍ കുന്നേല്‍ കുരുവിളയുടെ മകനായ താന്‍ കട്ടിയക്കാരന്‍ കുരുവിളയുടെയും മകനാണെന്ന് അവകാശപ്പെട്ടുകൊണ്ട്  ടിയാന്‍ ചെറുനെല്ലിയിലെ 70.44 ഏക്കര്‍ ഭൂമി കൈയ്യേറുകയാണ്. ടിയാന്റെ ഈ അവകാശവാദം ശാസ്ത്ര ദൃഷ്ടിയില്‍ അസംഭവ്യവും നിയമദൃഷ്ടിയില്‍ അസ്വീകാര്യവും  സാധാരണക്കാരുടെ ദൃഷ്ടിയില്‍ ആഭാസകരവുമാണെന്നാണ് പറയപ്പെടുന്നത്.
കൈയ്യേറ്റക്കാരന് ഇത്ര ധാര്‍ഷ്ട്യം എന്തുകൊണ്ട്?
അന്വേഷണം തുടരുന്നു..................................

No comments:

Post a Comment